< Back
India
9 more parties to join India Alliance
India

ഒമ്പത് പ്രാദേശിക പാർട്ടികൾ കൂടി ഇൻഡ്യ മുന്നണിയിൽ ചേരുമെന്ന് റിപ്പോർട്ട്

Web Desk
|
31 Aug 2023 5:04 PM IST

ഇൻഡ്യ മുന്നണിയുടെ മൂന്നാമത്തെ യോഗം മുംബൈയിൽ ആരംഭിക്കാനിരിക്കെയാണ് കൂടുതൽ പാർട്ടികൾ എത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നത്.

മുംബൈ: ഒമ്പത് പ്രാദേശിക പാർട്ടികൾ കൂടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഇതിൽ മൂന്നു പാർട്ടികൾ അസമിൽ നിന്നാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. അസം ജാതീയ പരിഷത്, റയ്‌ജോർ ദൾ, ആഞ്ചലിക് ഗണ മോർച്ച എന്നീ പാർട്ടികളാണ് ഇൻഡ്യ മുന്നണിയുമായി ചർച്ച നടത്തുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായ ഏതാനും പാർട്ടികളും കൂടി ഇൻഡ്യ മുന്നണിയിലെത്തുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനിൽ ദേശായി പറഞ്ഞു.

ഇൻഡ്യ മുന്നണിയുടെ മൂന്നാമത്തെ യോഗം മുംബൈയിൽ ആരംഭിക്കാനിരിക്കെയാണ് കൂടുതൽ പാർട്ടികൾ എത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നത്. സഖ്യത്തിന്റെ കൺവീനർ, ലോഗോ, ഏകോപന സമിതി അടക്കം വിവിധ സമിതികൾ, തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തുടങ്ങിയവ യോഗത്തിൽ ചർച്ചയാവും.

മുബൈയിലെ ആഡംബര ഹോട്ടലാല ഗ്രാൻഡ് ഹയാത്തിലാണ് യോഗം. എൻ.സി.പി, ശിവസേന ഉദ്ദവ് പക്ഷം, മഹാരാഷ്ട്ര കോൺഗ്രസ് എന്നീ പാർട്ടികളാണ് യോഗത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ന് പ്രാഥമിക ചർച്ചകൾക്ക് ശേഷം നേതാക്കൾ ഉദ്ദവ് താക്കറെയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം.

Similar Posts