< Back
India
രാജസ്ഥാനിൽ 9 വയസുകാരിയെ കഴുത്തറുത്ത് കൊന്നു
India

രാജസ്ഥാനിൽ 9 വയസുകാരിയെ കഴുത്തറുത്ത് കൊന്നു

Web Desk
|
5 Jun 2022 12:15 PM IST

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്

ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ കാണാതായ ഒമ്പത് വയസുകാരി മരിച്ചനിലയിൽ. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അയൽവാസി അറസ്റ്റിലായിട്ടുണ്ട്. കുട്ടി പീഡനത്തിന് ഇരയായെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ ജയ്പൂർ അമർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുട്ടിയെ കാണാതായത്. വിവസ്ത്രയായാണ് പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണു പെൺകുട്ടിയുടെ കഴുത്ത് മുറിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു കിട്ടിയാലേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 2016ൽ മാതാപിതാക്കൾ ദത്തെടുത്തു വളർത്തിയ കുട്ടിയാണു ദാരുണമായി കൊല്ലപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു.സമീപങ്ങളിൽ താമസിക്കുന്നവരാണു കുറ്റകൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.

Related Tags :
Similar Posts