< Back
India
90 -കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ
India

90 -കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ

ലാൽകുമാർ
|
9 March 2026 7:58 PM IST

പ്രതികൾ ഓടി രക്ഷപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ 90 വയസുകാരിയെ മുഖംമൂടി ധരിച്ച നാലംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിൽ ഒറ്റയ്ക്കായിരുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. അതിക്രമത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

പിറ്റേന്ന് രാവിലെ മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന മകളോട് വൃദ്ധ സംഭവത്തെക്കുറിച്ച് അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ആശുപത്രി ജീവനക്കാരുടെ നിർദേശ പ്രകാരം പൊലീസിനെ സമീപിക്കുകയുമായിരുന്നു.

സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts