< Back
India

India
ഡൽഹിയിൽ 900 കോടിയുടെ വൻ ലഹരിവേട്ട
|15 Nov 2024 11:00 PM IST
പിടിച്ചെടുത്തത് 82 കിലോ ഹൈബ്രിഡ് കൊക്കെയ്ൻ
ഡൽഹി: രാജ്യതലസ്ഥാനത്ത് 900 കോടിയുടെ ലഹരി വേട്ട. 82.05 കിലോ കൊക്കെയ്നാണ് പിടിച്ചെടുത്തത്.
ഡൽഹിയിലെ ജനക്പുരി, നൻഗോലി എന്നിവിടങ്ങളിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. സംഭവത്തിൽ ഡൽഹി, ഹരിയാന സ്വദേശികളായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റു കേസുകളിലായി ഗുജറാത്തിൽ നിന്നും ബിഹാറിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഒരു ബാർബർഷോപ്പിൽ നടത്തിയ റെയ്ഡിലാണ് ഹൈബ്രിഡ് കൊക്കെയ്ൻ പിടിച്ചെടുത്തത്.
ഗുജറാത്തിൽ നടന്ന റെയ്ഡിൽ 700 കോടിയുടെ കൊക്കെയിനും ബിഹാറിൽ 47 കോടിയുടെ കൊക്കെയിനുമാണ് പിടിച്ചെടുത്തത്.
പാർസൽ ഷോപ്പ് വഴി ആസ്‌ത്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് പിടികൂടിയത്