< Back
India
അയോധ്യ ജയിലില്‍ നിന്നും 98കാരന് മോചനം; യാത്രയയപ്പ് നല്‍കി ജയില്‍ ജീവനക്കാര്‍,വീഡിയോ

രാം സൂറത്ത്

India

അയോധ്യ ജയിലില്‍ നിന്നും 98കാരന് മോചനം; യാത്രയയപ്പ് നല്‍കി ജയില്‍ ജീവനക്കാര്‍,വീഡിയോ

Web Desk
|
9 Jan 2023 8:25 AM IST

ജയില്‍ മേധാവി ശശികാന്ത് മിശ്ര പുത്രവതാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്

അയോധ്യ: അഞ്ചു വര്‍ഷത്തെ തടവു ശിക്ഷക്ക് ശേഷം അയോധ്യ ജയിലില്‍ നിന്നും പുറത്തിറങ്ങിയ 98കാരന് യാത്രയയപ്പ് നല്‍കി ജയില്‍ ജീവനക്കാര്‍. രാം സൂറത്ത് എന്നയാളാണ് ജയില്‍മോചിതനായത്. ഐപിസി 452, 323, 352 വകുപ്പുകൾ പ്രകാരമായിരുന്നു ഇയാള്‍ക്ക് ശിക്ഷ. യാത്രയയപ്പിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

ജയില്‍ മേധാവി ശശികാന്ത് മിശ്ര പുത്രവതാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പൊലീസുകാര്‍ വീട്ടിലെത്തിക്കുമെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് റാം സൂറത്തിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയിൽ മിശ്ര വൃദ്ധനെ കാറിലേക്ക് കൊണ്ടുപോകുന്നത് കാണാം. അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരുമെത്തിയിരുന്നില്ല.

2022 ആഗസ്ത് എട്ടിന് രാം ജയിലില്‍ നിന്നും പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍ മെയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 90 ദിവസത്തെ പരോളില്‍ പോയ രാം വീണ്ടും ജയിലില്‍ തിരിച്ചെത്തി. നിരവധി പേരാണ് വീഡിയോ കണ്ടത്. എന്തിനാണ് രാമിനെ ജയിലില്‍ അടച്ചതെന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ട്. ''ഏതു കേസിലാണ് ഇദ്ദേഹത്തെ തടവിലാക്കിയത്. ക്ഷേത്രത്തിലേക്ക് പോകുമെന്ന് അദ്ദേഹം പറയുന്നുണ്ട്. പൂജാരിയാണ് രാമെന്നാണ് തോന്നുന്നത്'' നെറ്റിസണ്‍സ് കുറിച്ചു.


Similar Posts