< Back
India
ICU Bed in hospital
India

രാജസ്ഥാനിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ 24-കാരി പീഡനത്തിനിരയായി

Web Desk
|
27 Feb 2024 9:06 PM IST

സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നേഴ്സിംഗ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പൊലീസ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയണ് സംഭവം. ചിരാഗ് യാദവ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. അപകടം പുറത്തറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇഞ്ചക്ഷന്‍ നല്‍കി മയക്കിയെന്നും അതിജീവിത പറഞ്ഞു.

പിന്നീട് ഭര്‍ത്താവ് മൊബൈലില്‍ വിളിച്ചശേഷമാണ് യുവതിക്ക് ബോധം വന്നതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ യുവതി വീട്ടുക്കാരോട് പറയുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. പ്രതി കട്ടിലിന്റെ അടുത്തേക്ക് പോയി കര്‍ട്ടന്‍ കൊണ്ട് മൂടുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts