< Back
India

India
കണ്ണൂരിൽനിന്ന് പഠന യാത്ര പോയ ബസിന് ഗോവയിൽ വെച്ച് തീപിടിച്ചു; ആളപായമില്ല
|2 April 2022 10:39 AM IST
ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു
കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ പഠന യാത്ര പോയ ബസിന് ഗോവയിൽ വെച്ച് തീപിടിച്ചു. കണ്ണൂർ കുറ്റൂർ ജെബീസ് ബിഎഡ് കോളേജ് വിദ്യാർഥികൾ യാത്ര ചെയ്ത ബസിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ എട്ടരയോട് കൂടി നടന്ന അപകടത്തിൽ ആളപായമില്ല. 37 വിദ്യാർഥികളും മൂന്ന് അധ്യാപകരും രണ്ടു ദിവസത്തെ പഠന യാത്ര കഴിഞ്ഞു വരുമ്പോൾ ഓൾഡ് ഗോവയ്ക്ക് സമീപം സാവേലിയിലാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ബസിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
A bus on a study trip from Kannur caught fire in Goa