< Back
India
മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദമ്പതികളെ വെട്ടിക്കൊന്നു
India

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദമ്പതികളെ വെട്ടിക്കൊന്നു

Web Desk
|
26 Sept 2023 5:42 PM IST

കപിലേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം കയ്യിലുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു

ഗജപതി: ഒഡീഷയിലെ ഗജപതി ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദമ്പതികളെ നാട്ടുകാർ വെട്ടിക്കൊന്നു. ഘോഡപങ്ക ഗ്രാമത്തിലെ കപിലേന്ദ്ര ഇയാളുടെ ഭാര്യ സസ്മിത മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇരുവരും കൊല്ലപ്പെടുന്നത്.

രാത്രി എട്ട് മണിയോടെ കപിലേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം കയ്യിലുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് ഭയന്ന് പുറത്തേക്ക് ഓടിയ സസ്മിതയെ അക്രമികള്‍ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'അക്രമം നടന്നത് അറിഞ്ഞ് ഞാൻ അവരുടെ വീട്ടിലേക്ക് എത്തുമ്പോള്‍ സസ്മിത രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടുകയായിരുന്നു. അക്രമികളുടെ പേരുകള്‍ അവള്‍ വെളിപ്പെടുത്തിയിരുന്നു'- സസ്മിതയുടെ സഹോദരൻ

അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Similar Posts