< Back
India

India
ലഹരി? സർക്കാർ ആശുപത്രിയിൽ നഗ്നനായി റോന്ത്ചുറ്റി ഡോക്ടർ
|10 March 2024 11:12 AM IST
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ ആരോഗ്യവകുപ്പ് മേധാവി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ നഗ്നനായി റോന്ത്ചുറ്റി ഡോക്ടർ. ഛത്രപതി സംഭാജിനഗർ ജില്ലയി(മുമ്പ് ഔറംഗാബാദ്)ലാണ് സംഭവം നടന്നത്. ബിഡ്കിൻ റൂറൽ ഗവൺമെൻറ് ആശുപത്രിയിലെ 45കാരനായ ഡോക്ടറാണ് ബോധമില്ലാതെ നഗ്നനായി ആശുപത്രിയിൽ റോന്തുചുറ്റിയതെന്ന് എൻഡിടി റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ജില്ലാ സിവിൽ സർജൻ ഡോ.ദയാനന്ദ് മോട്ടിപാവ്ലെ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.