< Back
India
a father killed his daughter who was absent at home without telling him in Punjab
India

വീട്ടിൽനിന്ന് ഒരു ദിവസം മാറിനിന്ന പെൺകുട്ടിയെ പിതാവ് കൊന്നു; മൃതദേഹം ബൈക്കിൽ കെട്ടിവലിച്ച് ഉപേക്ഷിച്ചു

Web Desk
|
12 Aug 2023 3:03 PM IST

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

അമൃത്സർ: വീട്ടിൽ പറയാതെ ഒരു ദിവസം മാറി നിന്ന പെൺകുട്ടിയെ പിതാവ് കൊന്നു. തുടർന്ന് മൃതദേഹം ബൈക്കിൽ കെട്ടിവലിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പഞ്ചാബിലെ അമൃത്സറിലെ മുച്ചൽ ഗ്രാമത്തിലാണ്‌ സംഭവം. നിഹാങ്ക് സിക്കുകാരനായ ബൗ ആണ് 20 കാരിയായ മകളെ കൊന്നത്. കൊല്ലപ്പെട്ട പെൺകുട്ടി 16കാരിയാണെന്നും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വീട്ടിൽ നിന്ന് ഒരു ദിവസം മാറി നിന്നതിന്റെ പേരിൽ സംശയം തോന്നിയാണ് തൊഴിലാളിയായ പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വീട്ടിൽ നിന്ന് പോയ പെൺകുട്ടി വ്യാഴാഴ്ച തിരിച്ചെത്തിയപ്പോൾ ബൗ മർദിക്കുകയും വാളു കൊണ്ട് കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

പ്രതി വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിനാൽ അവർക്ക് പുറത്തിറങ്ങാനായില്ലെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വീട് വിട്ടുപോയ പേരക്കുട്ടി തിരിച്ചെത്തിയപ്പോൾ പിതാവ് കൊലപ്പെടുത്തിയാതായി ഇരയുടെ മുത്തശ്ശി വെളിപ്പെടുത്തി. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി ഒരു ദിവസത്തേക്ക് റിമാൻറ് ചെയ്തു. കൃത്യത്തിൽ ഇയാൾ കുറ്റബോധമില്ലെന്നാണ് റിപ്പോർട്ട്.

a father killed his daughter who was absent at home without telling him in Punjab

Similar Posts