< Back
India
യു.പിയിൽ യോഗി സർക്കാരിലെ മന്ത്രി രാജിവെച്ച് എസ്.പിയിൽ ചേർന്നു
India

യു.പിയിൽ യോഗി സർക്കാരിലെ മന്ത്രി രാജിവെച്ച് എസ്.പിയിൽ ചേർന്നു

Web Desk
|
11 Jan 2022 2:55 PM IST

നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതിൽക്കൽ നിൽക്കേയുള്ള രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ തൊഴിൽ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതിൽക്കൽ നിൽക്കേയുള്ള രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.. അദ്ദേഹത്തോടൊപ്പം മറ്റു ചില എം.എൽ.എ മാരും പാർട്ടി വിടുമെന്നും റിപ്പോർട്ടുകളുണ്ട്.

"തീർത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സർക്കാരിൽ വളരെ ആത്മാർത്ഥതയോടെയാണ് ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരുന്നത്. എന്നാൽ കർഷകർക്കും ദലിതുകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും നേരെ തുടരുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഞാൻ രാജിവെക്കുകയാണ്"- രാജിക്കത്തിൽ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

അദ്ദേഹത്തിന്റെ രാജിക്കത്ത് പുറത്ത് വരുന്നതിന് മുൻപ് തന്നെ അദ്ദേഹം അഖിലേഷ് യാദവിനെ കണ്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. മറ്റു പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവായ മൗര്യ 2016 ൽ മായാവതിയുടെ ബി.എസ്.പി വിട്ടാണ് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ കിഴക്കൻ ഉത്തർ പ്രദേശിലെ പദ്രൗനയിൽ നിന്നുള്ള എം.എൽ.എ യാണ് സ്വാമി പ്രസാദ് മൗര്യ.

Summary : A Key UP Minister Quits Ahead Of Election, Joins Akhilesh Yadav

Similar Posts