< Back
India

India
തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചു
|3 Feb 2024 3:36 PM IST
സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവർമാരുടെ നില ഗുരുതരം
തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചു. നാഗർകോവിലിനടുത്തുള്ള മാർത്താണ്ഡം പാലത്തിനുമുകളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്.

തമിഴ്‌നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് ബസ്സിന്റെ മുൻവശം തകർന്നിട്ടുണ്ട്. കെഎസ്ആർടിസിയുടെ മുൻവശവും ചെറുതായി തകർന്നിട്ടുണ്ട്. ചില യാത്രികരെ ബസിൽനിന്ന് പുറത്തേക്ക് എടുത്ത് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.