< Back
India
A Malayali constable died in Delhi
India

കനത്ത ചൂട്; ഡൽഹിയിൽ മലയാളി കോൺസ്റ്റബിൾ മരിച്ചു

Web Desk
|
29 May 2024 10:46 AM IST

പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ന്യൂ‍ഡൽഹി: കനത്ത ചൂടിൽ പരിശീലനത്തിനിടെ മലയാളി പൊലീസുകാരൻ മരിച്ചു. ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ ബിനേഷാണ് മരിച്ചത്. വടകര സ്വദേശിയാണ്. ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ‍ഡൽഹിയിലെ ബാലാജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വരും ദിവസങ്ങളിലും തലസ്ഥാനത്ത് ചൂട് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Similar Posts