< Back
India
ഫോളോവേഴ്‌സിനെ കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിലിട്ടു; യുവാവിനെതിരെ കേസ്
India

ഫോളോവേഴ്‌സിനെ കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിലിട്ടു; യുവാവിനെതിരെ കേസ്

Web Desk
|
2 Sept 2022 8:07 PM IST

വീഡിയോ കോളിലൂടെയാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത്

ഫിറോസാബാദ്: ഫോളോവേഴ്‌സിനെ കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സന്ദീപ് എന്നയാൾ വീഡിയോ കോളിലൂടെയാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത്. തുടർന്ന് തന്റെ ഫേസ്ബുക്ക് പേജിലിടുകയായിരുന്നു.

വീഡിയോ കണ്ട ഭാര്യ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതോടെ സന്ദീപ് വീഡിയോ നീക്കം ചെയ്യുകയും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ഒരുപാടുപേർ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. സംഭവത്തിൽ 2008ലെ ഐടി ഭേദഗതി നിയമപ്രകാരം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

മൂന്ന് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഡൽഹിയിൽ ജോലി ചെയ്യുന്ന സന്ദീപ് സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു.

Related Tags :
Similar Posts