< Back
India
anna university
India

ചെന്നൈയിലെ സർവകലാശാല കാമ്പസിൽ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായി

Web Desk
|
25 Dec 2024 2:43 PM IST

തമിഴ്നാട്ടിൽ വൻ പ്രതിഷേധം

ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായി. സീനിയർ വിദ്യാർഥിയായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങുന്നതിനിടെയാണ് ക്രൂര ബലാത്സംഗം നടന്നത്.

സുഹൃത്തിനെ മർദിച്ചവശനാക്കിയ ശേഷം അജ്ഞാതരായ രണ്ടുപേർ വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാം വർഷ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്.

പുലർച്ചെയാണ് പീഡനം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. കനത്ത പൊലീസ് സുരക്ഷ നിലനിൽക്കെയാണ് നഗരമധ്യത്തിലെ കാമ്പസിനകത്ത് പീഡനം നടന്നത്. 8000 പൊലീസുകാർ നഗരത്തിലുണ്ടായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് കേസെടുത്തു. സംഭവത്തിൽ തമിഴ്നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

Similar Posts