< Back
India
മദ്യ ലഹരിയിലായിരുന്ന പെൺ സുഹൃത്തിന്‍റെ കുത്തേറ്റ് മുപ്പത്തിയഞ്ചുകാരി മരിച്ചു
India

മദ്യ ലഹരിയിലായിരുന്ന പെൺ സുഹൃത്തിന്‍റെ കുത്തേറ്റ് മുപ്പത്തിയഞ്ചുകാരി മരിച്ചു

Web Desk
|
30 May 2023 7:24 PM IST

ഇന്ന് രാവിലെ വീടിന്‍റെ ടെറസിലാണ് രക്തം പുരണ്ട റാണിയുടെ മൃതദേഹം കണ്ടെത്തിയത്

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ 35 കാരിയെ സുഹൃത്ത് കുത്തിക്കൊന്നു. റാണി എന്ന യുവതിയാണ് സുഹൃത്തായ സപ്നയുടെ കുത്തേറ്റ് മരിച്ചത്. ഒരേ മുറിയിൽ താമസിക്കുന്ന റാണിയും സ്വപ്നയും തമ്മിൽ ഒരു പാർട്ടിക്കിടെ വഴക്കുണ്ടാകുകയായിരുന്നു. ഇതിനെ തുടർന്നാണ് സപ്ന റാണിയെ കുത്തി കൊന്നത്.

ഇന്ന് രാവിലെ വീടിന്‍റെ ടെറസിലാണ് രക്തം പുരണ്ട റാണിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുഗ്രാമിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലി ചെയ്തിരുന്ന റാണിയും സുഹൃത്തായ സപ്നയും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാത്രി മദ്യ ലഹരിയിലായിരുന്ന സപ്ന പാർട്ടിക്കിടയിൽ വച്ച് തന്‍റെ അച്ഛനെ മർദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് റാണിയെ കൊലപ്പെടുത്തിയതെന്ന് സപ്ന മൊഴി നൽകിയിട്ടുണ്ട്.

വിവാഹ സൽക്കാരങ്ങളിലും മറ്റും കാറ്ററിങ് വർക്ക് ചെയ്തുവരികയാണ് സപ്ന. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts