< Back
India
A three-year-old girl was tortured to death and buried in Bihars Muzaffarpur
India

ബീഹാറിലെ മുസഫർപൂരിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചുമൂടി

Web Desk
|
26 Nov 2023 3:15 PM IST

കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്

ഡൽഹി: ബീഹാറിലെ മുസഫർപൂരിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചിട്ടു. കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കേസിൽ ലാൽ ബാബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. വെള്ളിയാഴ്ച്ച വൈകുന്നേരം കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയോടെ ലാൽ ബാബു സമീപത്തുള്ള ഗ്രൗണ്ടിലേക്ക് കളിക്കാൻ കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തിരുന്നു.

തുടർന്ന് വെള്ളിയാഴ്ച്ച രാത്രി പത്തുമണിക്ക് ലാൽ ബാബു വീണ്ടു ഇവരുടെ വീട്ടിൽ വരുകയും ഉറങ്ങികിടന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയുമായിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. വീടിന് സമീപത്തെ ഒരു പാടത്ത് നിന്നാണ് കൂട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലാൽ ബാബുവിനെ അറസ്റ്റ് ചെയ്തത്.

Similar Posts