< Back
India
തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരി മരിച്ചു
India

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരി മരിച്ചു

Web Desk
|
14 April 2024 1:58 PM IST

സഹോദരിക്കും പരിക്കേറ്റു

ഹൈദരാബാദ്: കളിക്കുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റ രണ്ടര വയസ്സുകാരി മരിച്ചു. ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഛത്തീസ്ഗഢ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.

നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി. ഇതിന് പുറത്ത് ഇവർ കളിക്കുമ്പോഴാണ് നായകള്‍ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫെബ്രുവരിയില്‍ ശംഷാബാദിലും സമാനരീതിയില്‍ ഒരുവയസ്സുളള ആണ്‍കുട്ടി തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Similar Posts