< Back
India

India
വാക്കുതർക്കം; ഡൽഹിയിൽ യുവാവിനെ വെടിവെച്ചുകൊന്നു
|2 Nov 2024 11:59 PM IST
ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ വെടിവെച്ചുകൊന്നു. ഇ-റിക്ഷ തൊഴിലാളിയായ സൂഫിയാൻ ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്. ഗാന്ധിനഗറിലാണ് സംഭവം. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.