< Back
India
ഡൽഹി തെരഞ്ഞെടുപ്പ്: ആം ആദ്മിയുടെ അടുത്ത ഘട്ട പ്രകടനപത്രിക ഇന്ന്
India

ഡൽഹി തെരഞ്ഞെടുപ്പ്: ആം ആദ്മിയുടെ അടുത്ത ഘട്ട പ്രകടനപത്രിക ഇന്ന്

Web Desk
|
27 Jan 2025 7:08 AM IST

ഡൽഹിയിൽ ഏത് മോഡലാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങളോട് തീരുമാനിക്കാൻ കെജ്‍രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മിയുടെ അടുത്ത ഘട്ട പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളാണ് പത്രിക പ്രകാശനം നിർവഹിക്കുക. ഡൽഹിയിൽ ഏത് മോഡലാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങളോട് തീരുമാനിക്കാൻ അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടു.

'കെജ്‌രിവാൾ മോഡൽ' അല്ലെങ്കിൽ 'ബിജെപി മോഡൽ', അതിൽ ഏതുവേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.ബിജെപി മോഡലാണെങ്കിൽ പൊതു പണം അവരുടെ സമ്പന്നരായ സുഹൃത്തുക്കളുടെ പോക്കറ്റിലേക്കാണ് പോകുക. കെജ്‌രിവാൾ മോഡലിൽ പൊതുജനങ്ങളുടെ പണം പൊതുജനങ്ങൾക്കായി ചെലവഴിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

Similar Posts