< Back
India
കോണ്‍ഗ്രസ്സ് മുങ്ങുന്ന ടൈറ്റാനിക്ക്; ആം ആദ്മി
India

കോണ്‍ഗ്രസ്സ് മുങ്ങുന്ന ടൈറ്റാനിക്ക്; ആം ആദ്മി

Web Desk
|
18 Sept 2021 7:00 PM IST

അമരീന്ദര്‍ സിംഗിന്‍റെ രാജിയോടെ പഞ്ചാബില്‍ കോണ്‍ഗ്രസ്സ് മരണമുഖത്താണെന്ന് രാഗവ് ചദ്ദ

കോണ്‍ഗ്രസ്സ് മുങ്ങുന്ന ടൈറ്റാനിക്കാണെന്ന് ആം.ആദ്മി ദേശീയ വക്താവും എം.എല്‍.എയുമായ രാഗവ് ചദ്ദ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ രാജിയെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'പഞ്ചാബിലെ കോണ്‍സ്സ് ഭരണം നിലച്ചിരിക്കുന്നു.കോണ്‍ഗ്രസ് ഇനി അപ്രസക്തമാണവിടെ. വലിയൊരു ആത്മഹത്യാ മുനമ്പിലാണവര്‍ ഇപ്പോള്‍. അധികാര ഭ്രമമാണ് കോണ്‍ഗ്രസിനെ ഇത്ര മേല്‍ ക്ഷയിപ്പിച്ചത്. വെറുതെ അവര്‍ക്ക് വോട്ട് ചെയ്ത് നിങ്ങളുടെ വിലപ്പെട്ട വോട്ട് നഷ്ടപ്പെടുത്തരുത്. കോണ്‍ഗ്രസ്സ് മുങ്ങുന്ന ടൈറ്റാനിക്കാണ്' അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസിനെ അനുഭവിച്ച ജനങ്ങള്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിലെ ആം ആദ്മി തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടെയാണ് രാഗവ് ചദ്ദ.



Similar Posts