< Back
India

India
അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
|15 Oct 2024 3:47 PM IST
കടുത്ത ശ്വാസതടസ്സം നേരിടുകയും ഓക്സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കളും പിഡിപി നേതൃത്വവും അറിയിച്ചു
കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ രോഗം മൂര്‍ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12 മണിയോടെ കടുത്ത ശ്വാസതടസ്സം നേരിടുകയും ഓക്സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ അറിയിച്ചു.
ഹൃദയമിടിപ്പ് കുറയുകയും , ബിപി ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിദഗ്ദ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്‌തു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.