< Back
India
Abhishek Banerjee denies congress-Tmc alliance in west bengal
India

ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് അഭിഷേക് ബാനർജി

Web Desk
|
25 Feb 2024 9:18 PM IST

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസിന് രണ്ടു സീറ്റാണ് നേടാനായത്.

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തെ ഇതേ നിലപാട് പറഞ്ഞിരുന്നു.

ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബി.ജെ.പി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്നു. കോൺഗ്രസും തൃണമൂലും തമ്മിൽ വാക്‌പോര് മുറുകുന്നതിനിടെയാണ് സഖ്യത്തിനില്ലെന്ന് അഭിഷേക് വ്യക്തമാക്കിയിരിക്കുന്നത്.

ബംഗാളിൽ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.സി.സി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് മമത കൃത്യമായ ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Similar Posts