< Back
India
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഫലസ്‌തീൻ പതാക കത്തിച്ച് എബിവിപി
India

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഫലസ്‌തീൻ പതാക കത്തിച്ച് എബിവിപി

Web Desk
|
27 April 2025 4:30 PM IST

നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍

ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഫലസ്‌തീൻ പതാക കത്തിച്ച് എബിവിപി. വിദ്യാർഥിയിൽ നിന്നും പതാക തട്ടിപ്പറിച്ച് വാങ്ങിയാണ് എബിവിപി പ്രവർത്തകർ കത്തിച്ചത്. എബിവിപിക്കെതിരെ നടപടിയാശ്യപ്പെട്ട് എഐഎസ്എ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എംഎസ്എഫ് സംഘടനകൾ രംഗത്തെത്തി.

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. ഇതിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ ക്യാമ്പുകളില്‍ ഉണ്ടായിരുന്ന ഫലസ്തീന്‍ പതാകയാണ് എബിവിപി പ്രവർത്തകർ തട്ടിപ്പറിച്ച് വാങ്ങി കത്തിച്ചത് എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.

വാർത്ത കാണാം:


Similar Posts