< Back
India
എന്നൂരിലെ താപവൈദ്യുത നിലയത്തിൽ കെട്ടിടം തകർന്നു വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

Photo | INDIA TODAY

India

എന്നൂരിലെ താപവൈദ്യുത നിലയത്തിൽ കെട്ടിടം തകർന്നു വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

Web Desk
|
1 Oct 2025 10:30 AM IST

അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്നാട്ടിലെ എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. ഒൻപത് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ​ഗുരുതരമാണ്.

ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയുമെന്നാണ് പ്രാഥമിക നി​ഗമനം. വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടമുണ്ടായത്. ആർച്ച് തകർന്ന് തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് നാല് തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഉടൻ തന്നെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

Similar Posts