< Back
India

India
ഒഡീഷയിലെ പുരിയില്‍ രഥയാത്രയ്ക്കിടെ അപകടം; 500ഓളം പേർക്ക് പരിക്ക്
|27 Jun 2025 10:15 PM IST
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്ക്. രഥം വലിക്കുന്നതിനിടയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്രയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് സംഭവസ്ഥലത്തെത്തിയത്. മേഖലയിൽ ജനത്തിരക്ക് നിയന്ത്രിക്കാനായി സായുധ പൊലീസ് സേനയിലെ എട്ട് ഗ്രൂപ്പുകൾ ഉൾപ്പെടെ പുരിയിലുടനീളം ഏകദേശം 10,000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിട്ടുണ്ടായിരുന്നു.