< Back
India
വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ സഹപ്രവർത്തകന്റെ ആസിഡ് ആക്രമണം
India

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ സഹപ്രവർത്തകന്റെ ആസിഡ് ആക്രമണം

Web Desk
|
10 Jun 2022 7:49 PM IST

ബംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഫാക്ടറിയിലെ സഹപ്രവർത്തകനാണ് യുവതിയെ ആക്രമിച്ചത്. വലതു കണ്ണിലടക്കം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരുവിലാണ് സംഭവം. വിവാഹ ബന്ധം വേർപിരിഞ്ഞ മൂന്ന് കുട്ടികളുടെ അമ്മയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. വിവാഹ വാഗ്ദാനം നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മൂന്ന് കൊല്ലമായി ഇരുവർക്കും പരസ്പരം അറിയാം. ഫാക്ടറിയിൽ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് യുവതിയെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Related Tags :
Similar Posts