< Back
India
ഉമർ ഖാലിദിന് കൈയാമവും ചങ്ങലയും വേണ്ട: കോടതി
India

ഉമർ ഖാലിദിന് കൈയാമവും ചങ്ങലയും വേണ്ട: കോടതി

Web Desk
|
20 Jan 2022 8:42 AM IST

കൈയാമം വച്ച് ഉമർ ഖാലിദിനെ ഹാജരാക്കരുത് എന്ന് കോടതി ഉത്തരവിടുന്നത് രണ്ടാം തവണയാണ്

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈയാമം വയ്ക്കുകയോ ചങ്ങല കൊണ്ട് ബന്ധിക്കുകയോ ചെയ്യരുതെന്ന് ഡൽഹി കോടതി. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.

പാർലമെന്റ് ആക്രമണക്കേസിൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016ൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല വളപ്പിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഉമർ ഖാലിദിനെതിരായ കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തി വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ തുടരുമെന്നും അതിനുശേഷം കോടതിയിൽ നേരിട്ടു ഹാജരാക്കുമ്പോൾ കൈയാമോ ചങ്ങലയോ പാടില്ലെന്നുമാണ് കോടതി നിര്‍ദേശം.

കൈയാമം വച്ച് ഉമർ ഖാലിദിനെ ഹാജരാക്കരുത് എന്ന് കോടതി ഉത്തരവിടുന്നത് രണ്ടാം തവണയാണ്. എന്നാൽ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്ന ജയിൽപ്പുള്ളിയാണ് എന്ന് ചൂണ്ടിക്കാട്ടി വിധിക്കെതിരെ ഡൽഹി പൊലീസ് അപ്പീൽ പോകുകയായിരുന്നു.

Similar Posts