< Back
India
രാത്രി വീട്ടിലെത്തി കത്തിചൂണ്ടി നടിയെ യുവാക്കൾ പീഡിപ്പിച്ചു
India

രാത്രി വീട്ടിലെത്തി കത്തിചൂണ്ടി നടിയെ യുവാക്കൾ പീഡിപ്പിച്ചു

Web Desk
|
11 March 2022 7:20 PM IST

നടിയെ ഭീഷണിപ്പെടുത്തി പ്രതികൾ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് ഇക്കാര്യം എഫ്.ഐ.ആറിൽ ചേർത്തില്ലെന്നും പരാതിയുണ്ട്

വീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കൊള്ളയടിക്കുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്നൈ മധുരവോയൽ സ്വദേശി സെൽവകുമാർ(21), രാമപുരം സ്വദേശി കണ്ണദാസൻ(37) എന്നിവരാണ് അറസ്റ്റിലായത്. വൽസരവാക്കത്ത് തനിച്ച് താമസിക്കുന്ന 38 കാരിയായ നടിയുടെ വീട്ടിലേക്ക് വനിതാ ദിനത്തിൽ അക്രമികൾ അതിക്രമിച്ച് കയറുകയായിരുന്നു. രാത്രി പത്തരയോടെയാണ് സംഭവം. നിരവധി സിനിമകളിൽ സഹനടയായി വേഷമിട്ട താരമാണ് അതിക്രമത്തിന് ഇരയായ നടി.

അതിക്രമം നടത്തിയ യുവാക്കൾ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നരപ്പവന്റെ സ്വർണമാലയും കവരുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇവരിൽ നിന്നും മൂന്ന് ഫോണും സ്വർണവും ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. എന്നാൽ, നടിയെ ഭീഷണിപ്പെടുത്തി പ്രതികൾ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് ഇക്കാര്യം എഫ്.ഐ.ആറിൽ ചേർത്തില്ലെന്നും പരാതിയുണ്ട്.

Similar Posts