< Back
India
Veerendra Babu

വീരേന്ദ്ര ബാബു

India

ലഹരി മരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി; 15 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു: നടന്‍ വീരേന്ദ്ര ബാബു അറസ്റ്റില്‍

Web Desk
|
16 Aug 2023 11:09 AM IST

2011-ൽ പുറത്തിറങ്ങിയ സ്വയം ക്രുഷി എന്ന ചിത്രത്തിലൂടെയാണ് വീരേന്ദ്ര ബാബു പ്രശസ്തനാകുന്നത്

ചിക്കമംഗളൂരു: ലൈംഗിക പീഡനക്കേസില്‍ കന്നഡ നടന്‍ വീരേന്ദ്ര ബാബു അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നിര്‍മാതാവ് കൂടിയായ ബാബുവിനെ അറസ്റ്റ് ചെയ്തത്.

2011-ൽ പുറത്തിറങ്ങിയ സ്വയം ക്രുഷി എന്ന ചിത്രത്തിലൂടെയാണ് വീരേന്ദ്ര ബാബു പ്രശസ്തനാകുന്നത്. ചിക്കമംഗളൂരു സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ ബാബു ഇവരെ വീട്ടിലേക്ക് വിളിക്കുകയും കോഫിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടന്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്നെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 30ന് യുവതിയെ കാറില്‍ കയറ്റി നഗരത്തിലേക്ക് പോയ വീരേന്ദ്ര ബാബു തോക്കിന്‍ മുനയില്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനു ശേഷം യുവതിയെ റോഡരികില്‍ തള്ളി.

സംഭവത്തെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ പെൻഡ്രൈവ്, മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവ നിർമാതാവിൽ നിന്ന് പൊലീസ് കണ്ടെടുത്തു.കഴിഞ്ഞ വര്‍ഷം 1.8 കോടി തട്ടിയെടുത്ത കേസില്‍ നടന്‍ അറസ്റ്റിലായിരുന്നു.

Similar Posts