India
നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്; 20,000 കോടി രൂപയുടെ എഫ്.പി.ഒ റദ്ദാക്കി

അദാനി ഗ്രൂപ്പ്- ഗൗതം അദാനി

India

നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്; 20,000 കോടി രൂപയുടെ എഫ്.പി.ഒ റദ്ദാക്കി

Web Desk
|
2 Feb 2023 12:11 AM IST

ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിൽപനയിൽ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം.

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ തുടർ ഓഹരി വില്പന(എഫ്.പി.ഒ) റദ്ദാക്കി. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. തുടര്‍ ഓഹരി വില്‍പ്പനയിലൂടെ 20,000 കോടിരൂപ സമാഹരിക്കുന്നതിനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. അതേസമയം പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിൽപനയിൽ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ തുടർ ഓഹരി വിൽപനയാണ് അദാനി ഗ്രൂപ്പ് പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിൻ്റെ ഓഹരിവില താഴേക്ക് ഇടിയാം എന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ താത്പര്യവും മുൻനിർത്തി കൊണ്ട് അദാനി ഗ്രൂപ്പ് നിർണായക തീരുമാനം എടുത്തത്.

ജനുവരി 24 ന് പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്.

More To Watch

Similar Posts