< Back
India
ഐഎഎൻഎസ് വാര്‍ത്താ ഏജൻസിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
India

ഐഎഎൻഎസ് വാര്‍ത്താ ഏജൻസിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

Web Desk
|
23 Jan 2026 4:28 PM IST

2023 ഡിസംബറിൽ 5 കോടി രൂപയ്ക്ക് 50.50% ഐഎഎൻഎസ് ഓഹരികൾ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്‍വർക് ലിമിറ്റഡ് (എഎംഎൻഎൽ) വാങ്ങിയിരുന്നു

ഡൽഹി: രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസിന്‍റെ (ഐഎഎൻഎസ്) പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. ബാക്കി 24 ശതമാനം ഓഹരികളും ഗ്രൂപ്പ് സ്വന്തമാക്കി. എന്നാൽ എത്രയാണ് തുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ്പ് സ്ഥാപനമായ അദാനി എന്‍റർപ്രൈസസിന്‍റെ മീഡിയ വിഭാഗമായ എഎംജി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡ്, ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ശേഷിക്കുന്ന ഓഹരികൾ ഏറ്റെടുക്കുന്നതിനായി ഒരു ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിങ്ങിൽ പറയുന്നു.എന്നിരുന്നാലും, ഇടപാടിന്‍റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

2023 ഡിസംബറിൽ 5 കോടി രൂപയ്ക്ക് 50.50% ഐഎഎൻഎസ് ഓഹരികൾ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്‍വർക് ലിമിറ്റഡ് (എഎംഎൻഎൽ) വാങ്ങിയിരുന്നു. കഴിഞ്ഞദിവസം 25.5% കൂടി വാങ്ങി ആകെ ഓഹരി പങ്കാളിത്തം 76 ശതമാനമായി ഉയർത്തി. 2024 ജനുവരിയിൽ 25.5% കൂടി വാങ്ങി ആകെ ഓഹരി പങ്കാളിത്തം 76 ശതമാനമായി ഉയർത്തി. 2023ൽ മാര്‍ച്ചിൽ ക്വിന്റിലിയൻ ബിസിനസ് മീഡിയ വാങ്ങി മാധ്യമരംഗത്തേക്കു കടന്ന അദാനി ഗ്രൂപ്പ് ഡിസംബറിൽ എൻഡിടിവിയുടെ 65% ഓഹരികളും സ്വന്തമാക്കിയിരുന്നു.

"ഐഎഎൻഎസിലെ ബാക്കി ഓഹരികൾ ഏറ്റെടുക്കുന്നതിനായി 2026 ജനുവരി 21-ന് എഎംഎൻഎൽ ഒരു ഷെയർ പർച്ചേസ് കരാർ നടപ്പിലാക്കി. നിർദ്ദിഷ്ട ഇടപാട് പൂർത്തിയാകുമ്പോൾ, ഐഎഎൻഎസ് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സ്റ്റെപ്പ്-ഡൗൺ സബ്സിഡിയറിയായി മാറും," അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഫയലിങ്ങിൽ വ്യക്തമാക്കുന്നു. ഇതിനുമുമ്പ്, ഐ‌എ‌എൻ‌എസിന്റെ കാറ്റഗറി-1 ഓഹരികളുടെ 76 ശതമാനവും കാറ്റഗറി-II ഓഹരികളുടെ 99.26 ശതമാനവും എ‌എം‌എൻ‌എൽ കൈവശം വച്ചിരുന്നു.

രാജ്യത്തെ ബഹുഭാഷാ വാർത്താ ഏജൻസികളിലൊന്നായ ഐഎഎൻഎസ്, പ്രിന്‍റ്, ഡിജിറ്റൽ, പ്രക്ഷേപണ പ്ലാറ്റ്‌ഫോമുകളിൽ വാര്‍ത്തകൾ നൽകുന്നു.

Similar Posts