India

India
ഉത്തരകാശി തുരങ്ക നിർമാണത്തിൽ പങ്കാളിത്തമില്ലെന്ന് അദാനി ഗ്രൂപ്പ്
|27 Nov 2023 4:51 PM IST
തുരങ്ക നിർമാണം ഏറ്റെടുത്ത കമ്പനിയിൽ തങ്ങൾക്ക് ഓഹരി പങ്കാളിത്തമില്ലെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ന്യൂഡൽഹി: ഉത്തരകാശി തുരങ്ക നിർമാണത്തിൽ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്ന് അദാനി ഗ്രൂപ്പ്. തുരങ്ക അപകടവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെ ബന്ധിപ്പിക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങളെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും ശക്തമായി അപലപിക്കുന്നു. അദാനി ഗ്രൂപ്പിനോ അതിന്റെ ഉപ കമ്പനികൾക്കോ തുരങ്ക നിർമാണവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമില്ല. തുരങ്ക നിർമാണം ഏറ്റെടുത്ത കമ്പനിയിൽ തങ്ങൾക്ക് ഓഹരി പങ്കാളിത്തമില്ലെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിനെതിരെ സൂചന നൽകി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.