< Back
India
Adani-Hindenburg row: Supreme Court to deliver verdict tomorrow
India

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിലെ അന്വേഷണം; പുതിയ സമിതി വേണമെന്ന് ഹരജി

Web Desk
|
18 Sept 2023 5:12 PM IST

സുപ്രീംകോടതി നിയോഗിച്ച നിലവിലെ സമിതി അംഗങ്ങളിൽ നിക്ഷിപ്ത താല്പര്യക്കാർ ഉണ്ടെന്ന് ആരോപിച്ചാണ് ഹരജി.

ഡൽഹി: അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹരജി. അനാമിക ജയ്സ്വാൾ ആണ് ഹരജി സമർപ്പിച്ചത്. സുപ്രീംകോടതി നിയോഗിച്ച നിലവിലെ സമിതി അംഗങ്ങളിൽ നിക്ഷിപ്ത താല്പര്യക്കാർ ഉണ്ടെന്ന് ആരോപിച്ചാണ് ഹരജി. നേരത്തെ അനാമിക നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് മാർച്ച് രണ്ടിന് ആറംഗ പാനലിനെ സുപ്രീം കോടതി നിയമിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ പി ഭട്ട്, മുതിർന്ന അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരെ വിശ്വാസതയിൽ സംശയം പ്രകടിപ്പിച്ചാണ് ഇപ്പോൾ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടത്. ഇവർ അദാനി ഗ്രൂപ്പുമായി അടുത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ പ്രവർത്തിച്ചവരാണ് എന്നാണ് ഹരജിക്കാരി ഉന്നയിക്കുന്നത്.


Similar Posts