
അഡ്വ സർഫറാസ് അഹമ്മദ്, ടി.പി അഷ്‌റഫലി, ഷിബു മീരാന്‍
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റായി അഡ്വ സർഫറാസ് അഹമ്മദ്; ടി.പി അഷ്‌റഫലി ജനറൽ സെക്രട്ടറി, ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഷിബു മീരാന്‍
|നിലവിലുള്ള ദേശീയ ഭാരവാഹികൾ തുടരുമെന്നും മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി
ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ആയി ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഡ്വ സർഫറാസ് അഹമ്മദിനേയും ജനറൽ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള ടി.പി അഷ്‌റഫലിയെയും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുതന്നെയുള്ള അഡ്വ. ഷിബു മീരാനാണ് പുതിയ ദേശീയ ഓർഗനൈസിങ് സെക്രട്ടറി.
പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബുവും മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെ തുടർന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനസംഘടിപ്പിച്ചത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ സർഫറാസ് അഹമ്മദ്.
ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.പി അഷ്‌റഫലി. ഓർഗനൈസിങ് സെക്രട്ടറിയായ അഡ്വ ഷിബു മീരാൻ നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആണ്. നിലവിലുള്ള ദേശീയ ഭാരവാഹികൾ തുടരുമെന്നും മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു.