< Back
India

India
'ജഡ്ജി ഉത്തരവിടും മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു'; സുബൈറിന് ജാമ്യം ലഭിച്ചില്ലെന്ന വാർത്ത നിഷേധിച്ച് അഭിഭാഷകൻ
|2 July 2022 3:43 PM IST
ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമസ്ഥാപനമാണ് ആൾട്ട് ന്യൂസ്.
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചെന്ന വാർത്ത തള്ളി സുബൈറിന്റെ അഭിഭാഷകൻ. പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജി ഉത്തരവിടും മുമ്പാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ നിയമവാഴ്ചയുടെ സ്ഥിതി വ്യക്തമാക്കുന്ന സംഭവമാണിത്. സുബൈറിന്റെ ജാമ്യാപേക്ഷയിൽ വൈകുന്നേരം നാലിനാണ് കോടതി വിധി പറയുകയെന്നും അഭിഭാഷകനായ സൗത്തിക് ബാനർജി പറഞ്ഞു.
ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമസ്ഥാപനമാണ് ആൾട്ട് ന്യൂസ്. '2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതായും ഇതിനെതിരെ 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്.