< Back
India

India
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിനിടെ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു
|18 Dec 2021 7:32 PM IST
കാണ്‍പൂരിലെ അഭിഭാഷകനായ ഗൗതം ദത്താണ് മരിച്ചത്
കാണ്‍പൂരിൽ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിനിടെ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. അഭിഭാഷകനായ ഗൗതം ദത്താണ് മരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെടിയേറ്റ ഗൗതമിനെ അടുത്തുള്ള ലാലാലജ്പത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കുറ്റവാളികളെ ഉടൻപിടികൂടണമെന്ന് അഭിഭാഷക സംഘം പോലീസിനോട് ആവശ്യപ്പെട്ടു. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് മാറ്റിവക്കാൻ തീരുമാനിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് വെടിവപ്പിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് തന്‍റെ ചേംബറിന് മുന്നിൽ സഹപ്രവർത്തകരോടൊപ്പം സംസാരിച്ച് നിൽക്കുമ്പോഴാണ് ഗൌതം ദത്തിന് വെടിയേറ്റത്. തരുൺ ഗുപ്ത എന്നയാളും സംഘവുമാണ് വെടിയുതിർത്തത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.