< Back
India
Ganesh Utsav

പ്രതീകാത്മക ചിത്രം

India

ഗണേശ ചതുര്‍ഥി; കൊങ്കണിലേക്ക് പോകുന്ന ഭക്തര്‍ക്കായി 'നമോ എക്‌സ്പ്രസ്' ട്രെയിനുകൾ ഒരുക്കി ബി.ജെ.പി

Web Desk
|
15 Sept 2023 9:59 AM IST

ആദ്യത്തേത് വ്യാഴാഴ്ച രാത്രി മുംബൈയിലെ ദാദർ ജംഗ്ഷനിൽ നിന്ന് കൊങ്കണിലേക്ക് പുറപ്പെടും

മുംബൈ: ഗണോശോത്സവത്തിനു മുന്നോടിയായി കൊങ്കണ്‍ മേഖലയിലേക്ക് പോകുന്ന ഭക്തര്‍ക്കായി 'നമോ എക്സ്പ്രസ്' ട്രെയിനുകള്‍ ഒരുക്കി മഹാരാഷ്ട്രയിലെ ബി.ജെ.പി യൂണിറ്റ്. ആറ് പ്രത്യേക ട്രെയിനുകളാണ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യത്തേത് വ്യാഴാഴ്ച രാത്രി മുംബൈയിലെ ദാദർ ജംഗ്ഷനിൽ നിന്ന് കൊങ്കണിലേക്ക് പുറപ്പെടും.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. കൊങ്കണിലേക്ക് പോകുന്ന ഭക്തർക്കായി ബി.ജെ.പി 300 ബസുകളും ക്രമീകരിച്ചിട്ടുണ്ട്."ഹിന്ദു ഉത്സവങ്ങൾ ബി.ജെ.പി സർക്കാർ വളരെ ഊർജ്ജസ്വലമായി ആഘോഷിക്കുമെന്ന്." -ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ ട്വീറ്റ് ചെയ്തു. “ഇപ്പോൾ യുബിടി (ശിവസേന മേധാവി ഉദ്ധവ് താക്കറെ) സർക്കാർ മാറി അതിനാൽ ഹിന്ദു ഉത്സവങ്ങൾ ആഘോഷിക്കുന്നതിലെ പ്രശ്‌നവും ഇല്ലാതായി. കൊങ്കണിലേക്ക് പോകുന്ന ഗണേശ ഭക്തരെ ബി.ജെ.പി പിന്തുണയ്ക്കും'' റാണ പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ "ഹിന്ദു ഉത്സവങ്ങൾ ആഘോഷിക്കുന്നത് ബുദ്ധിമുട്ടായിരുന്നു" എന്ന് മുൻ എംവിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച റാണെ ആരോപിച്ചു. എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകൾ ഗണേശോത്സവം ആഘോഷിക്കാൻ മുംബൈയിൽ നിന്ന് സ്വന്തം നാടായ കൊങ്കണിലേക്ക് പോകുന്നുണ്ട്. കൊങ്കണിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മഹാരാഷ്ട്രയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ്. ട്രെയിൻ, ബസ് ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് ലഭിക്കാൻ പ്രയാസമാണ്.

Similar Posts