< Back
India
അഹമ്മദാബാദ് വിമാന അപകടം; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മരിച്ച പൈലറ്റിന്റെ പിതാവ്
India

അഹമ്മദാബാദ് വിമാന അപകടം; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മരിച്ച പൈലറ്റിന്റെ പിതാവ്

Web Desk
|
16 Oct 2025 4:01 PM IST

സാങ്കേതിക പിഴവുകൾ എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നും ഹരജിയിൽ പറയുന്നു

ന്യുഡൽഹി:സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. മരിച്ച പൈലറ്റിന്റെ പിതാവ് പുഷ്കരാജ് സബർവാളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം എന്ന ആവശ്യവുമായി പൈലറ്റിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

എയർ ക്രാഫ്റ്റ് ആക്സിഡന്റ ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. പൈലറ്റുമാരുടെ പിഴവാണ് അപകടത്തിന് കാരണമാണെന്ന രീതിയിലുള്ള പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. അത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പൈലറ്റുമാരെ മാത്രം കേന്ദ്രീകരിച്ചാണ് എയർക്രാഫ്റ്റ് ആക്സിഡന്റ ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തുന്നതെന്നും മറ്റ് സാങ്കേതിക പിഴവുകൾ അന്വേഷ പരിധിയിൽ വരുന്നില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്. പൈലറ്റുമാരുടെ സംഘടനയായ പൈലറ്റ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ച് ഹരജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

ജൂൺ 12 നാണ് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണാണ് ദുരന്തമുണ്ടായത്. 260 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

Similar Posts