< Back
India
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് എയർ ഇന്ത്യ സിഇഒ
India

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് എയർ ഇന്ത്യ സിഇഒ

Web Desk
|
15 July 2025 8:33 AM IST

'പ്രാഥമിക റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്തിയിട്ടില്ല'

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ. പ്രാഥമിക റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്തിയിട്ടില്ലെന്നും ശുപാർശകളൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം അവസാനിച്ചിട്ടില്ലാത്തതിനാൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക റിപ്പോർട്ടിൽ അറ്റകുറ്റപ്പണികൾ കണ്ടെത്തിയിട്ടില്ലെന്നും ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിലെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എത്തിഹാദ് എയര്‍വേയ്‌സും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമാണ് പരിശോധിക്കാന്‍ എന്‍ഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Similar Posts