< Back
India
airindia plane carsh
India

അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക്ക് ബോക്സ്‌ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി ഡിജിസിഎ

Web Desk
|
14 Jun 2025 6:47 AM IST

ഡിഎൻഎ പരിശോധന പൂർത്തിയായ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനിൽക്കുന്ന നടപടിയും പുരോഗമിക്കുന്നു

അഹമ്മദാബാദ്: ബ്ലാക്ക് ബോക്സ്‌ ലഭിച്ചതോടെ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണം ശക്തമാക്കി ഡിജിസിഎ. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 270 ആയി ഉയർന്നു. ഡിഎൻഎ പരിശോധന പൂർത്തിയായ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനിൽക്കുന്ന നടപടിയും പുരോഗമിക്കുന്നു.

അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.ഡിജിസിഎയുടെ ഫൊറന്‍സിക് സയന്‍സ് ലാബിലാകും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുക. ഇതിന്‍റെ ഫലമാണ് അപകടകാരണം കണ്ടെത്താന്‍ നിര്‍ണായകം. അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന ആറു പേർ കൂടി മരിച്ചു എന്നതാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന 24 വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം വിമാന അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ് . തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയിട്ടുള്ളത്. മറ്റ് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു എന്നും ഡിഎൻഎ പരിശോധന ഫലം വരുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് കൈമാറരും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.



Similar Posts