< Back
India

India
കേരളത്തിന്റെ ചുമതലയിൽ നിന്ന് താരീഖ് അൻവറിനെ മാറ്റി എഐസിസി; പകരം ദീപ ദാസ് മുൻഷി
|23 Dec 2023 8:52 PM IST
രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ടയുടെ ചുമതല നൽകിയതാണ് ശ്രദ്ധേയമായ നീക്കം, സംഘടനാ ജനറൽ സെക്രട്ടറിയായി കെ.സി വേണുഗോപാൽ തുടരും
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയുടെ സംഘടനാ ചുമതലകളിൽ അഴിച്ചു പണി. കേരളത്തിന്റെ ചുമതലയിൽ നിന്ന് താരീഖ് അൻവറിനെ മാറ്റി, പകരം ദീപ ദാസ് മുൻഷിയെ നിയമിച്ചു. കേരളത്തിന് പുറമേ ലക്ഷദ്വീപിന്റെയും തെലങ്കാനയുടെയും ചുമതല ദീപാ ദാസിനുണ്ട്. അതേ സമയം സംഘടനാ ജനറൽ സെക്രട്ടറിയായി കെ.സി വേണുഗോപാൽ തുടരും.
ദേശീയ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ടയുടെ ചുമതല നൽകിയതാണ് ശ്രദ്ധേയമായ നീക്കം. ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി. പ്രിയങ്കയുടെ ചുമതല നിശ്ചയിച്ചിട്ടില്ലെന്ന് എഐസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഢിന്റെ ചുമതല നൽകിയിട്ടുണ്ട്.