< Back
India
മധ്യപ്രദേശിൽ വ്യോമ സേന വിമാനം തകർന്നുവീണു; പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു
India

മധ്യപ്രദേശിൽ വ്യോമ സേന വിമാനം തകർന്നുവീണു; പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Web Desk
|
21 Oct 2021 11:55 AM IST

തകർന്ന വിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് ഒരാൾ ഷൂട്ട് ചെയ്ത വീഡിയോയിൽ കാണുന്നുണ്ട്.

മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമ സേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 ഫൈറ്റർ വിമാനമാണ് തകർന്നത്. തകർന്ന വിമാനത്തിൽനിന്ന് പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് ഒരാൾ ഷൂട്ട് ചെയ്ത വീഡിയോയിൽ കാണുന്നുണ്ട്. ഭിന്ദിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള മങ്കാബാദിലെ ഒഴിഞ്ഞ സ്ഥലത്താണ് വിമാനം വീണത്. വിമാനത്തിന്റെ വാൽഭാഗം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

Similar Posts