< Back
India

India
എഞ്ചിനിൽ തീപടർന്നു; അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം
|31 Aug 2025 10:32 AM IST
ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു.
ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിക്കുകയായിരുന്നു. തിരിച്ചിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. തീപിടിക്കാനുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല.