< Back
India

Photo| reuters
India
സാങ്കേതിക തകരാർ ; എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
|5 Oct 2025 1:20 PM IST
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് 787 ശ്രേണിയിലുള്ള വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്
ചണ്ഡീഗഡ്: സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി . അമൃത്സറിൽ നിന്ന് ബർമിംഗ്ഹാമിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്നലെ സുരക്ഷിതമായി ഇറക്കിയത്. ലാൻഡിങ് സമയത്താണ് സാങ്കേതിക തകരാർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് 787 ശ്രേണിയിലുള്ള വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്. വിമാനത്തിൻ്റെ റാറ്റ് സംവിധാനം ഓൺ ആയതാണ് തകരാറിന് കാരണമായി പറയുന്നത്. വിമാനത്തിലേക്കുള്ള വൈദ്യുതി നഷ്മാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
വിമാനത്തിൽ മറ്റു പ്രശനങ്ങളൊന്നും കണ്ടെത്തിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.