< Back
India

India
ഡല്‍ഹിയില്‍ ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
|23 July 2025 8:43 AM IST
വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം.
ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഹോങ്കോങില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്.
‘‘ജൂലൈ 22ന് ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവർ യൂണിറ്റിനാണ് (എപിയു) ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ തീപിടിച്ചത്. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു. വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം.