< Back
India
ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം
India

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം

Web Desk
|
12 Jun 2025 2:13 PM IST

അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം

അഹമ്മദാബാദ്: ഗുജറാത്തിൽ വിമാനം തകർന്നു വീണു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 200ൽ അധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന. പരിക്കേറ്റവരെ സിവിൽ ലൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി-അഹമ്മദാബാദ് എയർ ഇന്ത്യ വിമാനം റദ്ദാക്കി. എയർ ഇന്ത്യയുടെ അഞ്ച് സർവീസുകളാണ് റദ്ദാക്കിയത്.

ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്ക് എത്തി അവിടെനിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങും. ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി.

Similar Posts