< Back
India
ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ആൻഡമാൻ വ്യോമമേഖല രണ്ട് ദിവസം അടച്ചിടും
India

ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ആൻഡമാൻ വ്യോമമേഖല രണ്ട് ദിവസം അടച്ചിടും

Web Desk
|
23 May 2025 1:53 PM IST

ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും മിസൈൽ പരീക്ഷണം നടത്തിയോ ഇല്ലെയോ എന്നതിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല

ന്യൂഡൽഹി: പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിലാണ് പരീക്ഷണം നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ആന്തമാൻ വ്യോമമേഖല രണ്ട് ദിവസം അടച്ചിടും. ഇന്നും നാളെയും രാവിലെ ഏഴ് മുതൽ പത്ത് വരെയാണ് വ്യോമമേഖല അടച്ചിടുക. ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും മിസൈൽ പരീക്ഷണം നടത്തിയോ ഇല്ലെയോ എന്നതിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല.മറ്റു വിമാനങ്ങൾ പറക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

2022,2024,2025 എന്നീ വർഷങ്ങളിലും ആന്തമാൻ മേഖലയിൽ ഇന്ത്യ സമാന മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്.പാകിസ്താന്റെ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ കൂടുതൽ പരീക്ഷണങ്ങൾക്കും, സജ്ജീകരണങ്ങൾക്കും ഒരുങ്ങുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ഇന്ത്യ പുറത്ത് വിടും.

Similar Posts