< Back
India
വ്യാപക തടസം; എയർടൽ സേവനങ്ങൾക്ക് എന്ത് പറ്റി? സോഷ്യൽ മീഡിയയിൽ പരാതിപ്രളയം
India

വ്യാപക തടസം; എയർടൽ സേവനങ്ങൾക്ക് എന്ത് പറ്റി? സോഷ്യൽ മീഡിയയിൽ പരാതിപ്രളയം

Web Desk
|
13 May 2025 11:34 PM IST

കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളിൽ നിന്നാണ് പരാതി ഉയരുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയർടലിന് വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. പല ഉപയോക്താക്കൾക്കും കോളുകൾ ചെയ്യാനാകുന്നില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല.

കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളിൽ നിന്നാണ് പരാതി ഉയരുന്നത്. എക്‌സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്‌വർക്ക് തടസ്സങ്ങൾ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. എയർടെൽ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾ നേരിടുന്നുണ്ടെന്നുമാണ് പരാതി.

വൈകുന്നേരം 7:00 മണി മുതൽ കോളുകൾ ചെയ്യാൻ കഴിയുന്നില്ല എന്നാണ് മിക്ക ഉപയോക്താക്കളും എക്സിലൂടെ പങ്കുവെക്കുന്നത്. രാത്രി പതിനൊന്ന് പിന്നിട്ടിട്ടും പ്രശ്‌നം ഇതുവരെയും പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ രസകരമായ മീമുകളും നിറയുന്നുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില പ്രദേശങ്ങളിൽ എയർടെൽ താൽക്കാലിക നെറ്റ്‌വർക്ക് തടസം നേരിട്ടതിൽ ഖേദിക്കുന്നതായും പ്രശ്നം പരിഹരിക്കുന്നതിനും സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും തങ്ങളുടെ ടീം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍ടെൽ അറിയിച്ചു.

Related Tags :
Similar Posts