< Back
India
നാളത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി ആകാശ എയര്‍; മുന്നറിയിപ്പുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം
India

നാളത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി ആകാശ എയര്‍; മുന്നറിയിപ്പുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം

റിഷാദ് അലി
|
2 March 2026 3:04 PM IST

അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്

മുംബൈ: ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ നാളത്തെ(ചൊവ്വ) വിമാന സർവീസുകൾ റദ്ദാക്കി ആകാശ എയര്‍.

അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. മാർച്ച്‌ 7 വരെയുള്ള ബുക്കിങുകള്‍ റിഷെഡ്യുൾ ചെയ്തു നൽകും. റീഫണ്ട് സൗകര്യവും ഒരുക്കും. യാത്രക്കാർ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും വിമാനക്കമ്പനി അറിയിച്ചു.

വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05നുള്ള കണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ - ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ - മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Similar Posts